Skip to main content
Delhi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാവിഷയങ്ങളൊന്നും ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നില്ലെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

ഭീകരവാദത്തിനെതിരെ പോരാടുമെന്ന് പറഞ്ഞപ്പോഴും ഐ എസ്സിനെ യാണ് ട്രംപ് പരാമര്‍ശിച്ചത് അല്ലാതെ പാകിസ്താനെതിരെ ഒരക്ഷരം പോലും ട്രംപ് പറഞ്ഞില്ല. എച്ച് വണ്‍ ബി വിസനയത്തില്‍ വന്ന മാറ്റത്തിലൂടെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാര്‍ക്ക് അനുകൂലമായ ഒന്നും നേടാന്‍ ഈ സന്ദര്‍ശനത്തിലൂടെ പ്രദാനമന്ത്രിക്ക് സാധിച്ചില്ല. ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് നല്‍കുന്ന കാര്യത്തിലും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല എന്ന്  കോണ്‍ഗ്രസ് പറയുന്നു.

രണ്ടുദിവസത്തെ യു എസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നെതെര്‍ലാന്‍ഡ്സിലേക്ക് പോയി.