ന്യൂഡൽഹി
ഡീസലിന്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കൂട്ടത്തില്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും നിര്‍ദേശമായി. 2015 മാര്‍ച്ചോടെ ഡീസലിന്‍റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാനാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൊതുബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല.
തീരുമാനം സാധാരണക്കാരനെ ബാധിക്കുന്നതിനാല്‍ ബജറ്റ് പ്രസംഗത്തിലും ഈ കാര്യം പറഞ്ഞില്ല. പിന്നീട് ബജറ്റിന്‍റെ പ്രിന്റ് ചെയ്ത കോപ്പിയിലാണ് ഈ വിവാദമാകുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്. സബ്സിഡി സിലിണ്ടറുകള്‍ ഇനി മുതല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ലഭ്യമാകേണ്ടതുള്ളൂ എന്നാണ് നിര്‍ദേശം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനും നിര്‍ദേശമുണ്ട്.