മുല്ലപ്പെരിയാര്‍ പ്രശ്നം വേണ്ടത്ര ഗൗരവത്തില്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍. കേരള നിയമസഭ ഏകകണ്ഠേന പാസാക്കിയ ഡാം സുരക്ഷാ നിയമമാണ് കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും അതിനാല്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തി വിഷയം ചര്‍ച്ച ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം വൈകീട്ട് ചേരുന്ന മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിഅറിയിച്ചു. തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും സുപ്രീം കോടതി അത് വേണ്ടത്ര പ്രാധാന്യത്തോടെ എടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. 117 കൊല്ലത്തെ പഴക്കമുള്ള ഡാമിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക ന്യായമാണ് എന്നും വിധിയുടെ എല്ലാ വശങ്ങളും പഠിച്ചശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.