തൊടുപുഴ
ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനെതിരെ ഉയര്‍ന്ന വിവാദ ഭൂമി ആരോപണത്തില്‍ നിജസ്ഥിതി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ജോയ്സിന്‍റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി വനഭൂമിയില്‍പ്പെട്ടതാണോ എന്ന് അന്വേഷിക്കാനാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. മുഖ്യ വനപാലകന്‍ വി. ഗോപിനാഥിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ജോയ്‌സ് ജോര്‍ജ്ജ് തമിഴരുടെ കൈയ്യിലിരുന്ന 18 ഏക്കര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് സ്വന്തമാക്കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജും ഭാര്യ അനൂപയും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയ കണക്കിലാണ് ഇത്തരം ഭൂമി വന്നിരിക്കുന്നത്.