ERNAKULAM
മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ താമസക്കാര്‍ നല്കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടിരുന്നു. പൊളിക്കുന്നതിന് വേണ്ടി ഫ്ളാറ്റ് ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസ് ലഭിച്ച ഉടമകള്‍ക്ക് ഹര്‍ജി സ്വീകരിച്ചത് താത്കാലിക ആശ്വാസമായി.
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം നിലവിലുണ്ട്. എന്നാൽ, തിരുത്തൽ ഹരജി സമർപ്പിക്കുന്നതിൽ തടസമില്ലെന്നാണ് ഫ്ലാറ്റ് ഉടമകൾക്ക് ലഭിച്ച നിയമോപദേശം.
തിരുത്തൽ ഹർജി പരിഗണിക്കാൻ തീരുമാനിച്ചാൽ മൂന്ന് മുതിർന്ന ജഡ്ജിമാർ അടക്കം അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാകും പരിഗണിക്കുക.