ആണവവിഷയത്തില്‍ അമേരിക്കയുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറെന്ന് ഉത്തര കൊറിയ. സ്വീകാര്യമായ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചാല്‍ ചര്‍ച്ച സാധ്യമാകുമെന്നും ഇല്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുള്ള എല്ലാ ഇടപാടും അവസാനിക്കുമെന്നും കൊറിയ വ്യക്തമാക്കി.
ഈ മാസം അവസാനത്തോടെ ചര്‍ച്ച പുനരാരംഭിക്കാനാണ് കൊറിയ സന്നദ്ധത അറിയിച്ചത്. ആണവ വിഷയത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അമേരിക്കക്ക് വേണ്ടത്ര സമയം നല്‍കിയിട്ടുണ്ട്. ഇത് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഉത്തര കൊറിയ. എന്നാല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശം നല്കാന് അമേരിക്ക തയ്യാറായില്ല. രണ്ട് ദിവസം മുന്‍പ് ആണവവിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുനരാലോചന ഉണ്ടാകുമെന്ന് മൈക്ക് പോംപിയോ അറിയിച്ചിരുന്നു. ചര്‍ച്ച പുനരരാരംഭിക്കുമെന്ന് ജൂണ്‍ 30 ന് ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ ധാരയായിരുന്നെങ്കിലും ഇരുരാജ്യങ്ങള്‍ക്കും ഉചിതമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരാത്തതിനാല്‍ കൂടിക്കാഴ്ച സാധ്യമായില്ല. അനുയോജ്യമായാല്‍ നിര്ദ്ദേശങ്ങല് ലഭിച്ചില്ലെങ്കില്‍ ബന്ധം വഷളാകുമെന്നാണ് ഉത്തര കൊറിയ പറയുന്നത്.