Skip to main content
DELHI

കശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാം വാരത്തിലേക്ക് കടന്ന സന്ദര്‍ഭത്തില്‍ ഇടപ്പെടലുമായി യു.എന്‍. താഴ്‍വരയിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.എന്‍ ഇപ്പോള്‍ രംഗത്തുവന്നത്. പൗരന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഇന്റര്‍നെറ്റും മൊബൈൽ ഫോൺ ബന്ധവും വിച്ഛേദിച്ചത് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് യു.എന്‍ ട്വിറ്ററില്‍ കുറിച്ചു.

അതെ സമയം കശ്മീരിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് നിരോധനത്തിൽ ഒമ്പത് നാൾ ചെലവഴിച്ചതിന്റെ അനുഭവം പങ്കുവെച്ച് റോയിട്ടേഴ്‌സ് പ്രതിനിധി സേബ സിദ്ദീഖി ട്വിറ്ററില്‍ എഴുതിയത് താഴ്‍വരയിലെ യഥാര്‍ത്ഥ ചിത്രം വെളിവാക്കുന്നതായിരുന്നു. കർഫ്യൂവിന്റെ മറവിൽ മനുഷ്യാവകാശ ലംഘനമാണ് കശ്മീരിൽ നടക്കുന്നതെന്നും എല്ലാം ശാന്തമാണെന്ന കേന്ദ്ര സർക്കാറിന്റെ വാദം തെറ്റാണെന്നും തെളിയിക്കുന്നതാണ് സേബയുടെ വെളിപ്പെടുത്തലുകൾ.