Skip to main content
ന്യൂഡല്‍ഹി

bar licenseസംസ്ഥാനത്തെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കിയത് സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ വിവേചനം ആരോപിച്ച് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

 

ടൂസ്റ്റാര്‍ ഹോട്ടലുകളിലെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ അര്‍ഹരായ ത്രീസ്റ്റാര്‍ ഹോട്ടലുകളെ അവഗണിച്ചതായി ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖകള്‍ സഹിതം ആരോപിക്കുന്നു. എക്സൈസ് കമ്മീഷണര്‍ അനുമതി നല്‍കിയ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നിഷേധിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 753 ബാറുകളില്‍ നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന സര്‍ക്കാറിന്റെ തീരുമാനമാണ് തര്‍ക്കത്തിന് ഇടയാക്കിയിരിക്കുന്നത്.

Tags