Skip to main content
ന്യൂഡല്‍ഹി

supreme courtഡല്‍ഹിയില്‍ നിയമസഭ മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയ്ക്കെതിരെ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിയമസഭ പിരിച്ചുവിട്ട് ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എ.എ.പി വെള്ളിയാഴ്ച നല്‍കിയ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ്‌ പി. സദാശിവം അധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.

 

എ.എ.പിയ്ക്ക് വേണ്ടി ഹാജരായ പാര്‍ട്ടി നേതാവ് കൂടിയായ പ്രശാന്ത് ഭൂഷണ്‍ മറ്റൊരു സര്‍ക്കാറിനുള്ള ഒരു സാധ്യതയും ഡല്‍ഹിയില്‍ ഇല്ലെന്നും ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടേണ്ടതായിരുന്നുവെന്നും പറഞ്ഞു. എ.എ.പിയും കേജ്രിവാള്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന സൌരഭ് ഭരദ്വാജും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനേയും കോണ്‍ഗ്രസ് നേതാക്കളേയും അഴിമതിക്കേസുകളില്‍ നിന്ന്‍ രക്ഷിക്കാനാണ് രാഷ്ട്രപതി ഭരണമെന്ന് ആരോപിക്കുന്നു.

 

ദില്ലിയിലെ കുതിരക്കച്ചവട സാധ്യതകളും പൊതുതെരഞ്ഞെടുപ്പും

കേജ്രിവാളിന്റെ ലക്ഷണ ചികിത്സ

 

ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍ത്തതിനെ തുടര്‍ന്ന് ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിന് ശേഷം കോണ്‍ഗ്രസ് പിന്തുണയോടെ ഡല്‍ഹി ഭരിച്ചിരുന്ന അരവിന്ദ് കേജ്രിവാള്‍ മന്ത്രിസഭ ഫെബ്രുവരി 14-ന് രാജി സമര്‍പ്പിക്കുകയായിരുന്നു. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ രാജിക്കത്തില്‍ കേജ്രിവാള്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും രാഷ്ട്രപതി ഭരണത്തിനാണ് ലെഫ്റ്റ. ഗവര്‍ണര്‍ നജീബ് ജങ്ങ് ശുപാര്‍ശ ചെയ്തത്.  

Tags