Skip to main content

പാറ്റ്ന: ബീഹാറില്‍ ട്രെയിനിനു നേരെ നടന്ന മാവോവാദി ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു യാത്രക്കാരനും  പോലീസ് എസ്.ഐയും ആര്‍ .പി.എഫ് ജവാനുമാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ ജമുവി റെയില്‍വേ സ്റ്റേഷനടുത്ത് വച്ചാണ് സംഭവം. ധന്‍ബാദ്-പാറ്റ്ന ഇന്റര്‍സിറ്റിക്കു നേരെയാണ് നൂറോളം വരുന്ന ആയുധധാരികളായ മാവോവാദികള്‍ ആക്രമണം നടത്തിയത്. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് ആക്രമണം നടന്നത്.

 

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരുടെ സാധനസാമഗ്രികള്‍ കൊള്ളയടിക്കുകയും ട്രെയിനിലുണ്ടായിരുന്ന ആര്‍.പി.എഫ് ഉധ്യോഗസ്ഥന്മാരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന് ദല്‍ഹി-ഹൗറ റൂട്ടില്‍ തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉധ്യോഗസ്ഥരെയാണ് മാവോവാദികള്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.