Skip to main content
മാലി

മാലി ദ്വീപ്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് സുപ്രീംകോടതി റദ്ദാക്കി. ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം. ഏഴംഗ ജഡ്ജിങ് പാനലിലെ നാല് ജഡ്ജിമാരാണ് തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. നവംബര്‍ മൂന്നിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.  

 

സെപ്റ്റംബറില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പിലെ 5600 വോട്ടുകളാണ് കോടതി അസാധുവായി പ്രഖ്യാപിച്ചത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ്‌ നഷീദിന് 45 ശതമാനം വോട്ട് ലഭിച്ചെങ്കിലും ഭരിക്കണമെങ്കില്‍ 50 ശതമാനം വോട്ട് നേടണം. യമീന്‍ അബ്‌ദുല്‍ ഗയൂമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇവര്‍ തമ്മില്‍ സെപ്തംബര്‍ 28-ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു.

 

മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവുമായ മുഹമ്മദ്‌ നഷീദ്‌ അധികാരത്തിൽ ‍നിന്നു പുറത്തായി 20 മാസം കഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പായിരുന്നു സെപ്റ്റംബറില്‍ നടന്നത്.