Skip to main content

Diego Maradona

റഷ്യന്‍ ലോകകപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ മെസ്സിയും കൂട്ടരും പുറത്തായിരുന്നു. പ്രതിരോധത്തിലെ പിഴവാണ് അര്‍ജീന്റീനക്ക് വിനയായതെന്ന് വിലയിരുത്തലുണ്ടെങ്കിലും ജോര്‍ജ് സാംപോളിയുടെ കോച്ചിംഗ് പരാജമായിരുന്നെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോച്ചിനെ മാറ്റാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത സജീവമാണ്.

 

സാംപോളിയ്ക്ക് പകരം ആരാണ് കോച്ചായി വരിക എന്ന് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നതിനിടെ,  പ്രതിഫലം കൂടാതെ ടീമിനെ  പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച് മറഡോണ രംഗത്തെത്തി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അര്‍ജന്റീനയുടെ പരിശീലകനായി തിരിച്ചെത്താന്‍ മറഡോണ സന്നദ്ധത അറിയിച്ചത്.

 

നേരത്തെ ടീമിന്റെ മോശം പ്രകടനത്തില്‍ നിലവിലെ പരിശീലകന്‍ സാംപോളിയ്‌ക്കെതിരെ മറഡോണ പരസ്യമായി പ്രതികരിച്ചിരുന്നു. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ചത് മാറഡോണയായിരുന്നു. അന്ന് ക്വാര്‍ട്ടറില്‍, കരുത്തരായ ജര്‍മനിയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ട് അര്‍ജന്റീന മടങ്ങി.

 

Tags