Skip to main content

ravi sasthri

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ തെരെഞ്ഞെടുത്തു.ടീം ഡിറക്ടറായിരുന്നു അദ്ദേഹം.രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.  തുടര്‍ന്ന് ബി.സി.സി.ഐ ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് ശേഷം ലണ്ടനില്‍ നിന്ന് ശാസ്ത്രി തിരിച്ചെത്തിയിട്ടില്ല. സ്‌കൈപ്പ് മുഖേനയാണ് ഉപേദശക സമിതിക്കുമുമ്പില്‍  അഭിമുഖത്തിന് വന്നിരുന്നത്. അടുത്ത് നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ശാസ്ത്രിയുടെ ആദ്യ ഉദ്യമം. 2019 ലെ ലോകകപ്പ് വരെയാണ് സ്ത്രീയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത് .

പത്തു പേരുടെ അവസാന പട്ടികയില്‍ നിന്നാണ് ശാസ്ത്രിയെ തെരഞ്ഞെടുത്തിരിക്കുന്നത്. കോഹ്‌ലിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പരിശീലനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്.