നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസില്‍ മുന്‍ എസ്.ഐ സാബു അറസ്റ്റില്‍

Glint Desk
Mon, 17-02-2020 11:51:31 AM ;

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസിലെ ഒന്നാം പ്രതിയായ മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്. നേരത്തെ ഹൈക്കോടതിയാണ് സാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി കൊച്ചിയില്‍ വച്ചായിരുന്നു അറസ്റ്റ്. 

നേരത്തെ കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ ആകെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാണ്. അന്വേഷണം പുരോഗമിക്കവെ ഇവര്‍ക്ക് ഏഴ് പേര്‍ക്കും ജാമ്യം ലഭിച്ചത് വിവാദമായിരുന്നു. 

സാബു അറസ്റ്റിലായ സാഹചര്യത്തില്‍ മറ്റ് പ്രതികളുടെയും ജാമ്യം റദ്ദാക്കാന്‍ കോടതിയെ സി.ബി.ഐ കോടതിയെ സമീപിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. 

 

Tags: