Kannur
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സാമ്പത്തിക രംഗത്ത് വന്‍തോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. എന്നാല്‍ ചൈനയുടെ ഈ മുന്നേറ്റത്തെ തകര്‍ക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക നടത്തുന്ന നീക്കത്തിന് അനുകൂലമായ നിലപാടാണ് ഇന്ത്യ ചൈനയോട് സ്വീകരിക്കുന്നത്. ഇത് അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കി. അമേരിക്കയുടെ എല്ലാ വെല്ലുവിളികളെയും ചെറുത്തുകൊണ്ടാണ് ക്യൂബ മുന്നേറുന്നതെന്നും പിണറായി പറഞ്ഞു.