മരുന്ന് വിലക്ക് നീക്കിയതിന് പിന്നാലെ മോദിയെ വാനോളം പുകഴ്ത്തി ട്രംപ്

Glint desk
Wed, 08-04-2020 11:55:06 AM ;

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്. 

യു.എസില്‍ നിലവില്‍ 29 മില്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ശേഖരം ഉണ്ടെന്നും ഇതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും നരേന്ദ്ര മോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും മരുന്ന് വിട്ടു നല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. 

കഴിഞ്ഞ ദിവസം മലേറിയയുടെ മരുന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിയുടെ സ്വരത്തിലാണ് ട്രംപ് സംസാരിച്ചത്. ഇന്ത്യ മരുന്നുകള്‍ വിട്ടു തരണമെന്നും ഇല്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. തുടര്‍ന്നാണ് ഇന്ത്യ മരുന്നിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗീകമായി നീക്കിയത്. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്. 

Tags: