രണ്ട് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് പിയുഷ് ഗോയല്‍

Glint desk
Tue, 07-07-2020 12:54:17 PM ;

ഗുജറാത്ത് മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലെ ബോര്‍ഡറില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്‌റ്റേഷന്റെ ചിത്രം പങ്കുവെച്ച് റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍. നവാപൂര്‍ എന്നാണ് സ്റ്റേഷന്റെ പേര്. ട്വിറ്ററിലൂടെയാണ് പിയുഷ് ഗോയല്‍ ചിത്രം പങ്കുവെച്ചത്.

സൂറത്ത്-ഭുസാവല്‍ ലൈനിലാണ് ഈ റെയില്‍വെ സ്റ്റേഷന്‍. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടേയും ബോര്‍ഡറിലായാണ് ഈ സ്‌റ്റേഷന്‍. അതുകൊണ്ട് തന്നെ ഈ റെയില്‍വെ സ്‌റ്റേഷന്റെ പകുതി ഭാഗം ഗുജറാത്തിലും പകുതി  ഭാഗം മഹാരാഷ്ട്രയിലുമായാണുള്ളത്. 

Tags: