ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളില്‍ ഒന്നായ മുംബൈയിലെ ധാരാവിയില്‍ ഡോക്ടര്‍ക്കും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം മൂന്നായി. ഡോക്ടര്‍ താമസിക്കുന്ന കെട്ടിടം സീല്‍ ചെയ്തു.
ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് മുപ്പത്തഞ്ചുകാരനായ ഡോക്ടര്‍ക്ക് രോഗബാധയെന്ന വിവരം പുറത്തുവിട്ടത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരം തയ്യാറാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ധാരാവിയില്‍ രോഗബാധ സ്ഥിരീകരിച്ച ഒരാള്‍ ചികില്‍സയിലിരിക്കെ മരിച്ചിരുന്നു. 56കാരനാണ് സിയോണ്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. 423 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 235 പേരും മുംബൈയില്‍ നിന്നുള്ളവരാണ്.
ധാരാവിയില്‍ രണ്ട് ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത് താമസിക്കുന്നത് 10 ലക്ഷത്തിലധികം ആളുകളാണ്. ഇടുങ്ങിയ ഗലികളില്‍ രോഗവ്യാപനത്തിന് എല്ലാ സാധ്യതയുമുണ്ട്.