Skip to main content

 maharashtra

നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, മഹാരാഷ്ട്രയിലെ തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. എം.എല്‍.എമാരെ കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റാനാണ് തീരുമാനം. 

ഇതിന്റെ ഭാഗമായി എല്ലാ എംഎല്‍എമാരോടും അടിയന്തിരമായി മുംബൈയിലേക്ക് എത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു. അതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയാണ് ശിവസേന. ശിവസേനയെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസിനെ ഉപയോഗിച്ചുകൊണ്ടുള്ള നീക്കമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തുന്നത്. 

ആര്‍എസ്എസിന്റെ ദൂതന്‍ സാംമ്പാജീ ബിഡേ വ്യാഴാഴ്ച രാത്രി മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.