മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ബി.ജെ.പിയും ശിവസേനയും തമ്മില്‍ തര്‍ക്കം. മുഖ്യമന്ത്രി പദം രണ്ടു പാര്‍ട്ടികള്‍ക്കുമായി പങ്കിട്ടെടുക്കണമെന്ന് ശിവസേന നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കണമെന്നും ഇക്കാര്യം രേഖമൂലം ഉറപ്പ് തരണമെന്നുമാണ് ശിവസേനയുടെ ഇപ്പോഴത്തെ ആവശ്യം.
ഇതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. കാരണം ശിവസേനയുടെ ബിന്തുണയില്ലാതെ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല.
288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിലെ 105 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞ തവണ 63 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് ഇക്കുറി 56 സീറ്റുകളുണ്ട്.