Skip to main content

rafale

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം. റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 11000 കോടി രൂപ)നികുതി ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ ഒപ്പിട്ടതിന്  തൊട്ടു പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് നികുതി പ്രഖ്യാപിച്ചത്.

 

അനില്‍ അംബാനിയുടെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് നികുതി ഇളവ് നല്‍കിയെന്നാണ് ലെ മോണ്‍ടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യണ്‍ ഡോളറാണ് നികുതി ഇനത്തില്‍ നല്‍കേണ്ടിയിരന്നുത്. എന്നാല്‍ 7 മില്യണ്‍ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു.

 

ഈ കേസില്‍ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദുമായി ചര്‍ച്ച നടത്തി 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. കരാറില്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ തഴഞ്ഞ് അനില്‍ അംബാനിയുടെ റിലയസിനെ പങ്കാളിയാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 മില്യണ്‍ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.