ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടു നിന്ന അധ്യാപികയെ വിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.അധ്യാപികയായ കെ. ജി സുനന്ദ (50)യ്ക്കുമേല്‍ ബിസിനസ് പങ്കാളിയാണ് തീകൊളുത്തിയത്. കര്‍ണ്ണാടകയിലെ മാഗഡി താലൂക്കിലെ സംബൈനപ്പള്ളിയിലെ സ്കൂളില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാരുന്നു സംഭവം
സുനന്ദയുടെ ബിസിനസ് പങ്കാളിയായ രേണുകാ ആരാധ്യയാണ് അക്രമം നടത്തിയതെന്നും, ബിസിനസിലുണ്ടായ പരാജയമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ സസുനന്ദയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സുനന്ദയുടെ നില ഗുരുതരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.അഞ്ചാം ക്ലാസിലെ സാമൂഹ്യപാഠം അധ്യാപികയാണ് സുനന്ദ.
സംഭവത്തെ തുടര്‍ന്ന് ഭീതിതരായ കുട്ടികള്‍ ബഹളം വയ്ക്കുകയും ക്ലാസിനു പുറത്തേയ്ക്ക് ഓടുകയും അധ്യാപകരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മറ്റ് അധ്യാപകര്‍ സംഭവമറിയുന്നതും സുനന്ദയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.