ബി.ജെ.പിയുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് ശിവസേന

Glint Desk
Fri, 22-11-2019 06:04:11 PM ;

MAHARASHTRA ബി.ജെ.പിയുമായുള്ള സഖ്യസാധ്യത പൂര്‍ണമായും തള്ളിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്ര ഭരണത്തിനായി എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിച്ചുക്കൊണ്ടിരിക്കവെയാണ് ബി.ജെ.പിയുമായി ഇനിയൊരു സഖ്യത്തിനില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞത്. ഒരുപക്ഷെ ഇന്ദ്രന്റെ സിംഹാസനമാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ പോലും ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നാണ് റാവത്ത് പറഞ്ഞത്.

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ ബന്ധം വഷളായത്. തെരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചക്ക് ശ്രമിച്ച ശിവസേനക്ക് ഒടുവില്‍ ബി.ജെ.പി മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍, ഓഫറുകളുടെയും വിലപേശലിന്റെയും സമയം കഴിഞ്ഞുവെന്നായിരുന്നു സേനാ വക്താവിന്റെ പ്രതികരണം.
മുംബൈയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാരാഷ്ട്ര വികാസ് അഖാഡി (മഹാരാഷ്ട്ര വികസന മുന്നണി) എന്ന പേരില്‍ സഖ്യം പ്രഖ്യാപിച്ചിരുന്നു.

Tags: