Skip to main content

 

presidential rule in Maharashtraമഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. നിലവില്‍ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലായിലാണ് രാഷ്ട്രപതിയുടെ തീരുമാനം.

രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തേ ശിവസേന പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്. ഇതു തെറ്റിച്ചാണ് ബി.ജെ.പിക്ക് അനുകൂലമാകും വിധം ഗവര്‍ണറുടെ ശുപാര്‍ശ.ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞാണ് ശിവസേന എന്‍.സി.പിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിച്ചിരുന്നത്.