Skip to main content

തിരുവനന്തപുരം: സേവനാവകാശ നിയമം എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  സമയബന്ധിതമായി സേവനം നല്‍കാന്‍ ജീവനക്കാര്‍ക്ക് മതിയായ പിന്തുണ സര്‍ക്കാര്‍ നല്‍കും.  പൊതുജന സേവനരംഗത്തെ നൂതനാശയങ്ങള്‍ക്കുള്ള  മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

പി. രാജീവ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ശുചി അറ്റ് സ്കൂള്‍, റവന്യൂ വകുപ്പിന്റെ ലാന്റ് ബാങ്ക്, ശബരിമലയില്‍ പൊലീസ് നടപ്പാക്കിയ വെര്‍ച്വല്‍ ക്യൂ, വാണിജ്യനികുതി വകുപ്പ് ആവിഷ്കരിച്ച ഇ- ടാക്സ് എന്നിവയാണ് പുരസ്‌കാരങ്ങള്‍ നേടിയത്.

 

തിരുവനന്തപുരത്ത് ഐ.എം.ജി.യില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു.