നെല്ലിയാമ്പതി: വനംവകുപ്പിനും ഹരിത എം.എല്‍.എമാര്‍ക്കെതിരെ ഗണേഷ്‌ കുമാര്‍

Sat, 21-06-2014 04:55:00 PM ;
തിരുവനന്തപുരം

kb ganesh kumar

 

നെല്ലിയാമ്പതി വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയ വിഷയത്തില്‍ വനംവകുപ്പിനും ഹരിത എം.എല്‍.എമാര്‍ക്കുമെതിരെ മുന്‍ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ രംഗത്ത്. താന്‍ മന്ത്രിയായിരുന്ന കാലത്ത് നിയോഗിച്ച സമിതിയെ മറികടന്നാണ് ഭൂമി പതിച്ച് നല്‍കിയതെന്നും ഭൂമി നഷ്ടപ്പെട്ട കാര്യം അറിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു.

 

പ്രശ്നത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ മടിക്കുകയാണെന്നും നിയമങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ എങ്ങനെ ഭൂമി കൈമാറ്റം നടത്തിയെന്ന് അന്വേഷണം വേണമെന്നും ഗണേഷ്‌ കുമാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷമോ ഹരിത എം.എല്‍.എമാരോ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

Tags: