ഇന്ത്യക്കെതിരെ ലഷ്‌കര്‍ ഇ തോയിബയെ ഉപയോഗിച്ചിട്ടുണ്ട്: പര്‍വേസ് മുഷറഫ്

Glint staff
Wed, 29-11-2017 02:42:51 PM ;
Islamabad

parvez musharaf

കശ്മീരിലെ ഇന്ത്യന്‍ സേനയെ അടിച്ചമര്‍ത്താന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയെ ഉപയോഗിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്‌കര്‍  ഇ തോയിബക്കും സ്ഥാപകന്‍ ഹാഫിസ് സെയ്ദിനും ഏറ്റവുമധികം പിന്തുണ നല്‍കിയതു താനാണെന്നും കശ്മീരില്‍ ലഷ്‌കര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഷറഫ് പറഞ്ഞു. പാക് ടെലിവിഷന്‍ ചാനലായ എ.ആര്‍.വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

ലഷ്‌കര്‍ഇത്വയിബയ്ക്കും ജമാ അത്ത് ഉദ്ദവയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും സയീദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഷറഫ് പറയുന്നു. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ലഷ്‌കര്‍ വളരെ ശക്തരാണെന്നും യുഎസുമായി ചേര്‍ന്ന് അവരെ ഭീകരരായി മുദ്രകുത്തുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.

 

കശ്മീരിലെ ഏറ്റവും വലിയ ശക്തിയാണ് ലഷ്‌കര്‍ ഇ തോയ്ബ. മുംബൈ ആക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദ് ആണെന്ന് കരുതുന്നില്ല, മുഷറഫ് പറഞ്ഞു.

 

Tags: