Skip to main content

Maharashtra Hariyana Assembly Election Polling

 

മഹാരാഷ്ട്രയിലെ 228 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ്ങ് ഭേദപ്പെട്ട നിലയിലാണ് രേഖപ്പെടുത്തിയത് . ശക്തമായ മത്സരം നടന്ന മഹാരാഷ്ട്രയിൽ ഉച്ചവരെ സാവധാനത്തിലാണ് പോളിങ്ങ് നടന്നത്‌. എന്നാൽ ഹരിയാനയിൽ കനത്ത പോളിങ്ങാണു നടന്നത് 72.5 ശതമാനമാനമാണ് പോളിങ്ങ് നില.

 

മുബൈയിൽ പ്രമുഖരായ നിരവധി പേർ വോട്ട് രേഖപ്പെടുത്തി. ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ,സിനിമാതാരങ്ങളായ സൽമാൻഖാൻ, അഭിഷേക് ബച്ചൻ, രേഖ, ബൊമ്മൻ ഇറാനി എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുവാക്കൾ ഈ അവസരം ഉപയോഗിച്ച് അർഹരായവർക്ക് വോട്ട് നൽകണമെന്ന് സച്ചിൻ തെൻഡുൽക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

മഹാരാഷട്ര നിയമസഭയിലെ 4119 സ്ഥാനാനാർത്ഥികളിൽ 1699 സ്വതന്ത്രമാരുണ്ട്. കോൺഗ്രസ്സ് 287 ബിജെ.പി 280 ശിവസേന 282 എ.സി.പി 278 എം.എൻ.എസ് 219 സി.പി.ഐ 34 സി.പി.എം 19 എിങ്ങനെയാണ് പ്രമുഖ കക്ഷികളുടെ സ്ഥാനാർത്ഥി നില. ഹരിയാനയിൽ 1,351 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇക്കൂട്ടത്തിൽ 109 വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. ഹരിയാനയിലെ ഗ്രാമങ്ങളിൽ വനിതാ സമ്മദിതായകരുടെ നീണ്ട നിര തന്നെ രാവിലെ മുതൽ പോളിങ്ങ് ബുത്തിലേക്കെത്തി.

 

കാൽ നൂറ്റാണ്ട് നീണ്ട സഖ്യം അവസാനിപ്പിച്ചാണ് മഹാരാഷ്ട്രയിൽ ശിവസേനയും , ബി.ജെ.പിയും പരസ്പരം ഏറ്റുമുട്ടുന്നത് 15 വർഷത്തെ കോൺഗ്രസ്സ് എൻ.സി.പി സഖ്യവും അവസാനിച്ചു. ഗോപിനാഥ് മുണ്ടെയുടെ മരണത്തിനു ശേഷം ഒഴിവുള്ള ബീഡ് ലോക്‌സഭാമണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതമാണ് ബി.ജെ.പി സ്ഥാനാർത്ഥി. കോൺഗ്രസ് നേതാവ് അശോക് പാട്ടീലാണ് എതിരാളി.

 

വോട്ടിങ്ങിനിടെ ഇരു സംസ്ഥാനങ്ങളിലും ചെറിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിൽ ഐ.എൻ.എൽ.ഡി പ്രവർത്തകരുടെ ആക്രമണത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിൽ ശിവസേന - എം എൻ എസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മഹാരാഷ്ട്രയിൽ 8.35 കോടി വോട്ടർമാരും ഹരിയാനയിൽ 1.63 കോടി വോട്ടർമാരുമാണ് സമ്മദിതാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ളസമയം. മഹാരാഷട്രയിൽ ഭരണം തിരിച്ചു പിടിക്കാനും ഹരിയാനയിൽ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലേറാനുമുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.