കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്ക്കെതിരെ വഞ്ചന, സ്ത്രീപീഡനം എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തു. കാര്‍ത്തിക്ക് തന്നെ നേരത്തെ വിവാഹം കഴിച്ചിരുന്നുവെന്ന് കാണിച്ച് ബംഗലൂരുവിലെ ഒരു മോഡല്‍ നല്‍കിയ പരാതിയിലാണ് കേസ്. ബംഗലൂരുവില്‍ ബുധനാഴ്ച കാര്‍ത്തിക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആയിരുന്നു പരാതി നല്‍കിയത്.
2014 മെയ് 8 മുതല്‍ കാര്‍ത്തിക്കിനെ പരിചയമുണ്ടെന്നും 2014 ജൂണ്‍ അഞ്ചിന് കാര്‍ത്തിക്കിന്റെ മംഗലൂരുവിലുള്ള വസതിയില്‍ വെച്ച് വിവാഹിതരായെന്നുമാണ് പരാതിക്കാരി പറയുന്നത്. ഡ്രൈവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് പരാതിക്കാരി പറയുന്നു.
എന്നാല്‍, പരാതി കെട്ടിച്ചമച്ചതാണെന്നും കാര്‍ത്തിക്കിന്റെ വിവാഹനിശ്ചയത്തിന് തൊട്ടുപിന്നാലെ വന്ന ആരോപണം സംശയാസ്പദമാണെന്നും മന്ത്രി സദാനന്ദ ഗൗഡ പ്രതികരിച്ചു. വാര്‍ത്ത തന്നെ ഞെട്ടിച്ചതായും തന്റെ വ്യക്തിജീവിതവും പൊതുജീവിതവും തുറന്ന പുസ്തകമാണെന്നും മന്ത്രി പറഞ്ഞു. ആരോപണം കാര്‍ത്തിക് ഗൗഡയും നിഷേധിച്ചിട്ടുണ്ട്.