കേജ്രിവാളിന്റെ വാരണാസി പ്രചരണത്തിന് തുടക്കമായി

Tue, 15-04-2014 12:07:00 PM ;
വാരണാസി

Arvind Kejriwalവാരണാസിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടെറുന്നു. പ്രചാരണത്തിനായി അരവിന്ദ് കേജ്രിവാളും സംഘവും തിങ്കളാഴ്ച വാരണാസിയിലെത്തിയിരുന്നു. രാത്രി മുഴുവന്‍ ട്രെയിനില്‍ സഞ്ചരിച്ച് മാതാപിതാക്കളോടൊപ്പം വാരണാസിയില്‍ എത്തിയ കേജ്രിവാളിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. കേജ്രിവാളിന്‍റെ നേത്രുത്വത്തില്‍ വന്‍ പ്രചരണത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

 

 

ഡല്‍ഹി ഉള്‍പ്പടെ ആം ആദ്മി പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ കെജ്രിവാള്‍ മത്സരിക്കുന്ന വാരണാസി മണ്ഡലത്തില്‍ ശ്രദ്ധയൂന്നുകയാണ് പാര്‍ട്ടി. മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കെജ്‌രിവാള്‍ വാരണാസിയില്‍ ആസൂത്രണം ചെയ്യുന്നത്.

 

 

ആം ആദ്മി നേതാവ് മനീഷ് സിസോദിയയും സഞ്ജയ് സിംഗും നേരത്തെ തന്നെ വാരണാസിയില്‍ പ്രചാരണം ആരംഭിച്ചിരുന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും പിന്ദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ അജയ് റായിയുമാണ് വാരണാസിയിലെ കെജ്രിവാളിന്റെ എതിരാളികള്‍. മെയ് 12-നാണ് വാരണാസിയിലെ വോട്ടെടുപ്പ് നടക്കുന്നത്.

Tags: