Skip to main content
ന്യൂഡല്‍ഹി

narendra modi-paswanബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അടുത്ത പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന് എല്‍.ജെ.പി നേതാവ് രാം വിലാസ് പസ്വാന്‍. ബീഹാറില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പസ്വാന്‍. 12 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരേ വേദിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.

 

നേരത്തെ എന്‍.ഡി.എയുടെ സഖ്യകക്ഷിയായിരുന്ന എല്‍.ജെ.പി 2002-ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന്‍ മുന്നണി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു.ഒരാഴ്ച മുന്‍പാണ് ബിഹാറില്‍ ബി.ജെ.പിയും ജെ.പി.യും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ തീരുമാനമായത്‌.

 

ബിഹാറില്‍ നിന്നും കോണ്‍ഗ്രസിനു ലഭിച്ചിരുന്ന ശക്തമായ പിന്തുണയായിരുന്നു പസ്വാന്‍. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് മുന്നണി വിടാന്‍ പസ്വാനെ പ്രേരിപ്പിച്ചത്. ബിഹാറില്‍ നരേന്ദ്ര മോഡിക്ക് ജനപ്രീതി വര്‍ധിക്കുന്നതാണ് പസ്വാന്റെ മനംമാറ്റത്തിന് പിറകിലെന്ന് കരുതുന്നു.