തെലങ്കാന വിഷയത്തിന്റെ പേരില്‍ ലോക്സഭയില്‍ ബഹളം വച്ച ഒമ്പത് എം.പിമാരെ സ്പീക്കര്‍ മീരാകുമാര്‍ സസ്പെന്റ് ചെയ്തു. അഞ്ചു ദിവസത്തേക്കാണ് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. ഐക്യ ആന്ധ്രാ വാദം ഉന്നയിച്ച് പ്രതിഷേധിച്ച എംപിമാരെയാണ് സ്‌പീക്കര്‍ സസ്പെന്റ് ചെയ്തത്.
കോണ്‍ഗ്രസ്സിലെ അഞ്ചും തെലുങ്കുദേശം പാര്‍ട്ടിയിലെ നാല് എം.പിമാരുമാണ് സഭാനടപടികള്‍ തടസ്സപ്പെടുത്തി ബഹളം വച്ചത്. ഇതിനെത്തുടര്‍ന്ന് സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്.രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ ബഹളം വച്ചിരുന്നു. സഭ തടസ്സപെടുത്തരുതെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം തുടരുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
ഇതിനു മുന്‍പും തെലുങ്കാന വിഷയത്തില്‍ സഭ തടസപ്പെടുത്തിയതിന് സ്പീക്കര്‍ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സഭയിലെത്തിയ അംഗങ്ങള്‍ വീണ്ടും തെലങ്കാന വിഷയത്തില്‍ പ്രതിഷേധം തുടരുകയായിരുന്നു.