ബെംഗലൂരു: 28 മന്ത്രിമാരെ ഉള്‍പ്പെടുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച വികസിപ്പിച്ചു. 20 പേര്‍ക്ക് കാബിനറ്റ് പദവിയും എട്ടു പേര് സഹമന്ത്രിമാരുമാണ്. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ എച്ച്.ആര്. ഭരദ്വാജിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇവര്‍ അധികാരമേറ്റു.
തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. മെയ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.