Skip to main content
ബീജിങ്ങ്

china earthquake rescue

 

ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 381 ആയി. 1800-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും 12,000 വീടുകള്‍ തകര്‍ന്നതായും 30,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കണക്കാക്കുന്നു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള പര്‍വ്വതമേഖലയായ യുന്നാനിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചൈന സൈന്യത്തെ അയച്ചിട്ടുണ്ട്.

 

ചാവോതോങ് കേന്ദ്രമായി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 4.30നു മാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം യുന്നാനില്‍ 18 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു. അഞ്ചില്‍ താഴെ ശക്തി രേഖപ്പെടുത്തിയ 400-ഓളം തുടര്‍ചലനങ്ങളും കനത്ത മഴയും രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയിരുന്നു.

 

ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ഏറ്റവും മുന്തിയ പരിഗണന നല്‍കുമെന്ന് പ്രസിഡന്റ് ശി ചിന്‍ഭിങ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി പ്രധാനമന്ത്രി ലി കെചിയാങ് യുന്നാനില്‍ എത്തിയിട്ടുണ്ട്. 2008-ല്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 70,000-ത്തില്‍ പരം ആളുകള്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച മന്ദഗതിയാണ് മരണസംഖ്യ ഉയര്‍ത്തിയതെന്ന് അന്ന്‍ ആരോപണമുയര്‍ന്നിരുന്നു.