ഇസ്‌ലാമാബാദ്
മുന്‍ പാക് സൈനികമേധാവി പര്‍വേസ് മുഷറഫ് ഏപ്രില്‍ 18-ന് വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് വിചാരണ ചെയ്യുന്ന സ്‌പെഷല്‍ കോടതി അറിയിച്ചു.
പാകിസ്ഥാനില്‍ 2007-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റക്കേസില്‍ വിചാരണ നേരിടുന്ന മുഷാറഫ് ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. പലതവണ കോടതി സമന്‍സ് അയച്ചെങ്കിലും ആരോഗ്യ-സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഹാജരാവാതെ ഇരിക്കുകയായിരുന്നു.
ഹൃദ്രോഗത്തെത്തുടര്‍ന്ന് റാവല്‍പ്പിണ്ടി പട്ടാള ആസ്പത്രിയില്‍ ചികിത്സയിലാണ് മുഷറഫെന്നും ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഏപ്രില്‍ 18-നു തന്നെ അദേഹം കോടതിയില്‍ ഹാജരാവുമെന്നും അദ്ദേഹത്തിന്റെ വക്കീല്‍ അറിയിച്ചു.