Skip to main content
ബ്രസീലിയ

ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത് ബ്രസീൽ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ജേതാക്കളായി. ബ്രസീലിനായി ഫ്രെഡ്‌ രണ്ടും, നെയ്‌മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ബ്രസീലിന്റെ നാലാം കിരീടമാണിത്. 1997ലെ ആദ്യ ടൂര്‍ണമെന്റിലും ബ്രസീലായിരുന്നു ജേതാക്കള്‍ . ഒരിക്കല്‍ റണ്ണറപ്പുമായി.

 

അനുകൂലമായ നിരവധി അവസരങ്ങള്‍ സ്പെയിനിന് ലഭിച്ചെങ്കിലും ബ്രസീലിനെതിരെ പ്രയോജനപ്പെടുത്താനായില്ല. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നെയ്മര്‍ സ്വന്തമാക്കി. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും നെയ്മറാണ്.

 

എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ സ്പെയിനിന് അഞ്ചു ഗോളോടെ ഫെര്‍ണാണ്ടോ ടൊറസ് സുവര്‍ണപാദുകം സ്വന്തമാക്കിയതു മാത്രമായിരുന്നു ആശ്വാസം. 2010 ജൂണിനു ശേഷം സ്‌പെയിനിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3–2ന് ഇറ്റലി പരാജയപ്പെടുത്തി.

Tags