Wednesday, March 4, 2026

സ്റ്റാർ ലിങ്കിലൂടെ ഇന്ത്യ അടുത്ത കുതിപ്പിലേക്ക്

ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയിൽ ഒരു കുതിച്ചുചാട്ടത്തിലേക്ക് എത്തിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയിൽ ഒരു കുതിച്ചുചാട്ടത്തിലേക്ക് എത്തിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
   ഇപ്പോൾ ഇന്ത്യയിൽ 47 ശതമാനം ആൾക്കാർക്ക് മാത്രമാണ് ഇൻറർനെറ്റ് സൗകര്യം ലഭ്യമായിട്ടുള്ളത്. അതിൽ തന്നെ 4ജിയും 5ജിയും ഒക്കെ കൂടുതലും നഗര കേന്ദ്രീകൃതങ്ങളായിട്ടാണ് ലഭ്യം. 
     ഇന്ത്യയുടെ പകുതിയിലധികം ജനസംഖ്യ ഗ്രാമങ്ങളിൽ . ഇന്ത്യയുടെ 60 ശതമാനം ജനങ്ങൾ ജീവിക്കുന്നത് ഗ്രാമങ്ങളിൽ . ഇന്ത്യയെ ഊട്ടുന്നതും ഈ ഗ്രാമങ്ങൾ. കോവിഡ് സമയത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമല്ലാതിരുന്നതിനാൽ ഓൺലൈൻ വിദ്യാഭ്യാസം അവിടെ സാധ്യമായിരുന്നില്ല. 
      അസാധാരണ കഴിവും ശേഷിയും അതുപോലെതന്നെ വൈവിധ്യമാർന്ന ഉത്പാദനവും ഒക്കെ നടക്കുന്ന മേഖലയാണ് ഇന്ത്യൻ ഗ്രാമങ്ങൾ. അവിടെക്കാണ് ജിയോയുടെയും എയർടെലിന്റെയും സഹകരണത്തോടെ സ്റ്റാർ ലിങ്ക് കടന്നുവരുന്നത്. അതാകട്ടെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ എത്ര വലിയ ഫയലുകളും നിമിഷനേരം കൊണ്ട് ലഭ്യമാകുന്ന വിധമുള്ള ഇൻറർനെറ്റ് സൗകര്യം. 
       ഏതെല്ലാം രീതിയിലാണ് ഇത് ഗ്രാമീണ ജനതയ്ക്ക് ഇന്ത്യൻ സർക്കാർ ലഭ്യമാക്കാൻ പോകുന്നത് എന്നത് വരും നാളുകളിൽ കാണേണ്ട കാര്യമാണ്. ഒരു രാജ്യത്തിൻറെ 10% ജനങ്ങളിലേക്ക് ഇൻറർനെറ്റ് സൗകര്യം ലഭ്യമാവുകയാണെങ്കിൽ ആ രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി 1.2 ശതമാനം വർദ്ധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ 50 ശതമാനം ജനങ്ങളിലേക്ക് ഈ സൗകര്യം പുതുതായി എത്തിപ്പെടുന്ന ഇന്ത്യയിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളാണ് സാധ്യതകളെ വിളിച്ചറിയിക്കുന്നത്.
        പ്രാഥമിക വിദ്യാഭ്യാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസ മേഖല ആകെ ഉയർത്തെഴുന്നേൽക്കുന്ന പ്രതിഭാസം തന്നെ ഗ്രാമങ്ങളിൽ നടക്കാൻ ഇത് വഴിയൊരുക്കും. ഇടനിലക്കാരില്ലാതെ തങ്ങളുടെ ഭാഷയിൽ ലോകത്തിൻറെ ഏതുഭാഗവുമായി സംവദിച്ച് കഴിവുകളും ഉത്പന്നങ്ങളും വിനിമയം ചെയ്യാൻ ഗ്രാമീണർക്ക് അവസരമൊരുങ്ങും. ഗ്രാമീണർ പുത്തൻ സാധ്യതകളെ നേരിട്ട് കണ്ടറിയും . അതവർ സ്വാഭാവികമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. ഇത്തരം സാധ്യതകളെ മുന്നിൽ കാണുമ്പോൾ കേന്ദ്രസർക്കാർ ഈ സന്ദർഭത്തെ രാഷ്ട്രപുനർനിർമ്മാണമായി കാണുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ പുതിയ സാഹചര്യം അനന്തമായ സാധ്യതകളെയാണ് സൃഷ്ടിക്കുന്നത്

Latest News

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...

അമേരിക്കയ്ക്ക് വേണ്ടത് ഭരണമാറ്റം

അമേരിക്ക മുന്നേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ്...

യുദ്ധത്തിൽ മധ്യേഷ്യ കത്തുന്നു

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനു...

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിന് എതിരെ തുറന്ന...