Sunday, March 15, 2026

നിലമ്പൂർ സിപിഎമ്മിന്റെ ഡ്രസ്സ് റിഹേഴ്സൽ

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് വഴി സിപിഎം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ഡ്രസ്സ് റിഹേഴ്സൽ നടത്തുകയാണ്.

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് വഴി സിപിഎം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ഡ്രസ്സ് റിഹേഴ്സൽ നടത്തുകയാണ്. പ്രത്യക്ഷത്തിൽ തങ്ങളുടെ നടപടിയെ പ്രതിരോധിക്കുക ന്യായീകരിക്കുക. ഇത് മാത്രമാണ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രധാനം.പ്രയോഗത്തിൽ ഏത് നിലയ്ക്കും പോകാൻ ഇന്നത്തെ സിപിഎം നേതൃത്വം അഥവാ പിണറായി വിജയന് ഒട്ടും വൈമുഖ്യമില്ല. 
         യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തായ നിലയ്ക്ക് ബിജെപിക്ക് കൂടി സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയാണ് സ്വരാജിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ബിജെപിയുടെ ലക്ഷ്യം എന്ന് പറയുന്നത് കോൺഗ്രസ് വിമുക്ത ഭാരതമാണ് . സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം കേരളത്തിൽ ഭരിക്കുക എന്നത് തന്നെയാണ് ഇപ്പോൾ ബിജെപിക്ക് സ്വീകരുമായിട്ടുള്ളത്.  ഒരുതവണകൂടി സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ അവസ്ഥ വളരെയധികം ദുർബലമാകും. മൂന്നാം തവണ ഭരണത്തിലൂടെ ജനരോഷം സിപിഎമ്മിനെതിരെയും ഉണ്ടാകും. ഇത് രണ്ടിൻ്റെയും ഗുണം താങ്കൾക്ക് ലഭ്യമാവുകയും അതിലൂടെ ഭാവിയിൽ നേട്ടം കൊയ്യാം എന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 
          ബിജെപിയുടെ ഈ സമീപനം സിപിഎമ്മിനും നന്നായി അറിയാം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ട് പാർട്ടികളും തമ്മിൽ ധാരണയിൽ എത്തുകയും ചെയ്യും. ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റുകളിൽ വിജയിപ്പിച്ച് കൊടുക്കുകയാണെങ്കിൽ സിപിഎമ്മിന് ദൂരിപക്ഷം കിട്ടുന്ന രീതിയിൽ വോട്ടുകൾ മറിക്കാനുള്ള ധാരണ നടപ്പിൽ വരും. ഒരേസമയം ഇരുകൂട്ടർക്കും ഗുണകരമായത്. ആ സാധ്യതയുടെ നാന്ദി കുറിക്കലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലൂടെ അരങ്ങേറുന്നത്. ഇതുവരെ ബിജെപി, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അഥവാ പ്രഖ്യാപിച്ചാൽ പോലും തെരഞ്ഞെടുപ്പ് പ്രചാരണം നാമമാത്രമാകാനാണ് സാധ്യത

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...