Wednesday, February 25, 2026

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ് . ശബരിമല കൊള്ളക്കാരിൽ നിന്നും മോചിതമാകുന്ന സന്ദർഭം.

ശബരിമലയിൽ നടന്നിരുന്ന സകല കൊള്ളകളുടെയും തിരുമറികളുടെയും അതേപോലെതന്നെ, ആശ്വാസല്ലാത്ത നടപടികളുടെയും ഒക്കെ ധാർമികമായ ഉത്തരവാദിത്വം തന്ത്രിയുടേതാണ്. തന്ത്രിക്ക് അറിയാത്ത ഒരു കൊള്ളയും ശബരിമലയിൽ ഇതുവരെ നടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്.
ശബരിമല പ്രതിനിധീകരിക്കുന്നത് എന്ത്? അതിനെ കാലവുമായി ഏത് വിധത്തിൽ നെയ്തു ചേർത്ത് സമൂഹത്തിലേക്ക് വിന്യസിക്കണം എന്നുള്ളതാണ് തന്ത്രിയുടെ ഉത്തരവാദിത്വം. എന്നാൽ ഇത്രയും നാൾ തന്ത്രി പദത്തിൽ ഇരുന്നവരെല്ലാം ചെയ്തത് ശബരിമലയുടെ സാമ്പത്തിക വരുമാന സ്രോതസിനെ പരിഗണിച്ചുകൊണ്ടുള്ള നടപടികൾ ആയിരുന്നു. അതനുസരിച്ചുള്ള ആചാരങ്ങളെ പോലും ശബരിമലയിൽ പ്രാവർത്തികമാക്കുന്നതിൽ തന്ത്രിമുൻകൈയെടുത്തു. തന്ത്രിയുടെ പ്രസക്തിയും അർത്ഥവും മനസ്സിലാക്കി പ്രവർത്തിച്ചിരുന്നു എങ്കിൽ ഒരിക്കലും വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൊതിയണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അത് അതേപടി സമ്മതിക്കില്ലായിരുന്നു. മറിച്ച് ആ തുക കൊണ്ട് ശബരിമലയിൽ താല്പരരായ പഠിതാക്കൾക്ക് താമസിച്ച് പഠിക്കാൻ തക്കവണ്ണം ഉപനിഷത്ത് പഠനകേന്ദ്രം തുടങ്ങാൻ നിർദ്ദേശിക്കുമായിരുന്നു. കാരണം ഭാരതീയ സംസ്കൃതിയുടെ സത്തയായ ഉപനിഷത്തിന്റെ പ്രതീകാത്മക ആവിഷ്കാരമാണ് ശബരിമല. അപ്പോൾ എന്താണ് ഉപനിഷത്ത് സാരമെന്നും അതിലൂടെ വെളിവാക്കപ്പെട്ട സത്യം സമൂഹത്തിലേക്ക് പ്രവേശിക്കുമ്പോഴുമാണ് ശബരിമല സന്നിധാനം അതിൻറെ പ്രസക്തിയുടെ സാന്നിധ്യമായി മാറുക.

 

Latest News

മൈക്ക് പിണങ്ങി ; മുമന്ത്രിയുടെ ചിരി പി. ആർ. ഏജൻസി നാടകം

മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചു കൊണ്ടു...

യു ഡി എഫിൻ്റെ കാര്യം കണ്ടറിയണം

യുഡിഎഫ് മിക്കവാറും വരുന്ന നിയമസഭാ...

AI ഇംപാക്ട് ഉച്ചകോടി 2026- ഏഴ് AI ഇംപാക്ട് തീമുകളിൽ ആഗോള സഹകരണം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ...

എസ്. എഫ്. ഐ യുവതയ്ക്ക് നാണക്കേട്

കേരളത്തിൽ എസ്എഫ്ഐ എന്ന പ്രസ്ഥാനം...

‘നരവനെ’ പുസ്തകം രാഹുൽഗാന്ധിക്ക് തിരിച്ചടി

മുൻകരസന മേധാവി നരവനെയുടെ പ്രസിദ്ധീകരിക്കാത്ത...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ...

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച്...