Thursday, March 5, 2026

ചർച്ചയാകാത്ത ചാവുകൾ …..

രണ്ടു ദിവസം മുമ്പുണ്ടായ ദാരുണ മരണം . അധികം ചർച്ച ചെയ്യാതെ കടന്നു പോയത്. പ്രതിരോധമില്ല , പ്രക്ഷോഭമില്ല , പ്രകമ്പനമില്ല … ഈ ദാരുണാന്ത്യത്തിന് …. ഏതാനും ലക്ഷങ്ങളിൽ ഒതുങ്ങുമായിരിക്കും  …. അതിഥി തൊഴിലാളികളല്ലേ ?  ആർക്കു ചേതം ….

രണ്ടു ദിവസം മുമ്പുണ്ടായ ദാരുണ മരണം . അധികം ചർച്ച ചെയ്യാതെ കടന്നു പോയത് . പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ പയ്യനാമണ്ണിൽ  ഉണ്ടായ പാറമട ദുരന്തം . സാധാരണ മനുഷ്യന് ചെന്നുപറ്റാൻ ദുർഘടമായ പാറമടയിൽ , പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു ‘ഹിറ്റാച്ചി’ യുടെ മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വീണ് , അവിശിഷ്ടം പോലും കാണാത്ത വിധം തവിടുപൊടുയായി മൂടപ്പെട്ടു .

ആ യന്ത്രത്തിൽ രണ്ട് അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു.

വൈകുന്നേരം വരെയുള്ള അക്ഷീണ രക്ഷാപ്രവർത്തത്താൽ , താഴെ പ്പതിച്ച ആ കൂറ്റൻ പാറക്കഷണം ഇളക്കി നീക്കിയതിൻ്റെ അടിയിൽ നിന്നും രണ്ടു പാദങ്ങൾ പ്രത്യക്ഷപ്പെട്ടു.  അന്നു രാത്രിയിൽ , ആ മൃതദേഹം പുറത്തെടുത്തു. 

പിറ്റേ ദിവസം ( ഇന്നലെ ) വൈകുന്നേരമായപ്പോഴേക്കും രണ്ടാമത്തെ അതിഥി തൊഴിലാളിയുടെ മൃതദേഹവും പൊളിഞ്ഞ വാഹനത്തിൻ്റെ ഇടയിൽ നിന്നും കണ്ടെടുത്തു.( ഒഡീഷ സ്വദേശി മഹാദേവ് പ്രധാൻ , ബീഹാർ സ്വദേശി അജയ് റായ് എന്നിവരാണ് ഈ ഹത ഭാഗ്യവാന്മാർ ) .

കൈ നീളമുള്ള ബൂം എസ്കവേറ്റർ ഉപയോഗിച്ചാണ്, രക്ഷാപ്രവർത്തകർക്ക് ചെന്നു പറ്റാൻ പ്രയാസമായ ചെങ്കുളം പാറമട ദുരന്തത്തിലെ തുടർ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.

പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ പാറമടകളുള്ള താലൂക്കും കോന്നിയാണ് . ഉദ്യോഗസ്ഥന്മാരുടേയും രാഷ്ട്രീയക്കാരുടേയും ചാകര . ഭരണത്തിലും പ്രതിപക്ഷത്തിലും , സമുദായത്തിലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളാണ് പാറമട മുതലാളിമാർ . പുറമ്പോക്കിലുള്ളതും സ്വകാര്യ ഭൂമിയിലുള്ളതും . കൂടുതലും അനധികൃതമായത്. പണവും സ്വാധീനവും മാനദണ്ഡം . പരിസ്ഥിതി ലോല പ്രദേശം . ഗാഡ്ഗില്ലിൻ്റെ പരാമർശത്തിലുള്ള പശ്ചിമ മലനിരകൾ . ഒരിക്കലും അനുമതി കിട്ടാൻ അർഹതയില്ലാത്ത  പ്രദേശം . തദ്ദേശവാസികളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും രോദനങ്ങൾക്കും പരാതികൾക്കും പുല്ലുവില . 

പാറ പൊട്ടിക്കുന്ന രീതി പോലും ഭയാനകം . കുത്തനെ പൊട്ടിച്ചു പൊട്ടിച്ചു പാറ നീക്കുന്ന പ്രവൃത്തി .  മുകളിൽ നിന്നു നോക്കിയാൽ പാതാള ലോകം കാണുന്ന പ്രതീതി . നോക്കുന്നവന് തലചുറ്റും . താഴെ വീണാൽ അഗാധ ഗർത്തം . പൊടിപോലുമില്ല, പിന്നെ കണ്ടെത്താൻ …..

പ്രതിരോധമില്ല , പ്രക്ഷോഭമില്ല , പ്രകമ്പനമില്ല … ഈ ദാരുണാന്ത്യത്തിന് …. ഏതാനും ലക്ഷങ്ങളിൽ ഒതുങ്ങുമായിരിക്കും  …. അതിഥി തൊഴിലാളികളല്ലേ ? 
ആർക്കു ചേതം ….

Latest News

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...

അമേരിക്കയ്ക്ക് വേണ്ടത് ഭരണമാറ്റം

അമേരിക്ക മുന്നേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ്...

യുദ്ധത്തിൽ മധ്യേഷ്യ കത്തുന്നു

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനു...

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിന് എതിരെ തുറന്ന...