Wednesday, February 25, 2026

ക്വാണ്ടം കമ്പ്യൂട്ടർ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ

നിലവിലുള്ള ഏറ്റവും വേഗത കൂടിയ സൂപ്പർകമ്പ്യൂട്ടറിനേക്കാൾ 158 ദശലക്ഷം തവണ വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടർ ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നു

നിലവിലുള്ള ഏറ്റവും വേഗത കൂടിയ സൂപ്പർകമ്പ്യൂട്ടറിനേക്കാൾ 158 ദശലക്ഷം തവണ വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടർ ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നു .ഇത് സമീപഭാവിയിൽ മാറാൻ പോകുന്ന ലോകത്ത്ലോകത്തിൻറെ ഗതിയെക്കുറിച്ചുള്ള സൂചനയാണ് .

        ഇത്രയും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ ലഭ്യമാകുമ്പോൾ അതിലൂടെ സാധ്യമാകാൻ പോകുന്ന പ്രവൃത്തികൾ എന്തൊക്കെയാകും എന്ന് ഇപ്പോൾ ഊഹിച്ചാൽ പോലും കൃത്യത വരണം എന്നില്ല .ഒരു കാര്യം ഉറപ്പാണ്. മനുഷ്യൻ ഇപ്പോൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രവൃത്തികൾ മനുഷ്യസാന്നിധ്യമില്ലാതെ ചെയ്യാൻ കഴിയും. ഇത് സൃഷ്ടിക്കാൻ പോകുന്ന തൊഴിൽ രഹിതരുടെ എണ്ണം ലോകമെമ്പാടും വർദ്ധിപ്പിക്കും എന്നുള്ളതും സംശയമുള്ള കാര്യമല്ല.

      ഓരോ രാജ്യവും, പ്രാദേശികവും ദേശീയവുമായി അടിയന്തര പ്രാധാന്യം കൊടുത്ത് ഈ പുതിയ സാഹചര്യത്തെ നേരിടാനുള്ള ക്രിയാത്മകവും പ്രായോഗികവുമായ നടപടികളിലേക്ക് തിരിയേണ്ട ഘട്ടമാണിത്. എന്നാൽ രാഷ്ട്രീയ നേതൃത്വങ്ങളും, തീരുമാനമെടുക്കേണ്ട സ്ഥാപനങ്ങളും എന്തിന് സമൂഹത്തിലെ അഭിപ്രായ രൂപീകരണ നേതാക്കൾ പോലും  ഈ സമീപഭാവിയിൽ മാറാൻ പോകുന്ന ലോകത്തിൻറെ ലക്ഷണം കണ്ടതിന്റെ സൂചന പോലും ലഭ്യമാകുന്നില്ല. അതിനാൽ ഈ ഉത്തരവാദിത്വം ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ട ചരിത്രത്തിലെ വളരെ സുപ്രധാനമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്

 

Latest News

മൈക്ക് പിണങ്ങി ; മുമന്ത്രിയുടെ ചിരി പി. ആർ. ഏജൻസി നാടകം

മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചു കൊണ്ടു...

യു ഡി എഫിൻ്റെ കാര്യം കണ്ടറിയണം

യുഡിഎഫ് മിക്കവാറും വരുന്ന നിയമസഭാ...

AI ഇംപാക്ട് ഉച്ചകോടി 2026- ഏഴ് AI ഇംപാക്ട് തീമുകളിൽ ആഗോള സഹകരണം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ...

എസ്. എഫ്. ഐ യുവതയ്ക്ക് നാണക്കേട്

കേരളത്തിൽ എസ്എഫ്ഐ എന്ന പ്രസ്ഥാനം...

‘നരവനെ’ പുസ്തകം രാഹുൽഗാന്ധിക്ക് തിരിച്ചടി

മുൻകരസന മേധാവി നരവനെയുടെ പ്രസിദ്ധീകരിക്കാത്ത...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ...

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച്...