Saturday, April 11, 2026

കറുപ്പ് നിറം വിഷയമാകുമ്പോൾ വിവേചനം കൂടും

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉയർത്തി വിട്ട കറുപ്പുനിറ വിവേചന വിഷയം കറുപ്പു നിറമുള്ള, വിശേഷിച്ചും സ്ത്രീകളെ കൂടുതൽ അപകർഷതാബോധത്തിലേക്ക് തള്ളിവിടും

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉയർത്തി വിട്ട കറുപ്പുനിറ വിവേചന വിഷയം കറുപ്പു നിറമുള്ള, വിശേഷിച്ചും സ്ത്രീകളെ കൂടുതൽ അപകർഷതാബോധത്തിലേക്ക് തള്ളിവിടാനേ ഉപകരിക്കുള്ളു. ബ്യൂട്ടി പാർലറുകൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ചാകരയാകും. ബുദ്ധിശേഷികൊണ്ടും, വിദ്യാഭ്യാസ യോഗ്യത കൊണ്ടും, മികവുകൊണ്ടും  സ്ഥാനം കൊണ്ടും ഔന്നത്യത്തിലെത്തിയ വ്യക്തിയാണ് ശാരദാ മുരളീധരൻ. എന്നിട്ടും  ബാല്യത്തിൽ അവരിൽ കയറിക്കൂടിയ   ധാരണയാണ് അവർ നേരിടുന്ന പ്രശ്നം.
       അതുകൊണ്ടാണ് വിവേകശൂന്യമായ വ്യക്തിയിൽ നിന്നുണ്ടായ പരാമർശം അവരെ വേദനിപ്പിച്ചത്.  ഈ വിഷയത്തിൽ ഗുണകരമായ മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ സാധ്യമല്ല. അത് വ്യക്തിക്ക് തൻ്റെ ശരീരവുമായി താദാത്മ്യം പ്രാപിച്ച് സ്വയം കാണുന്ന അവസ്ഥയിൽ നിന്ന് പുറത്തുവരണം. അതിന് വ്യക്തിയിൽ ആന്തരികമായ വളർച്ചയുണ്ടാവുകയേ നിവൃത്തിയുള്ളു. ആ പൊതുബോധത്തിലേക്ക് സാമൂഹിക ചിന്താഗതി മാറുമ്പോൾ വ്യക്തിയുടെ സ്വയ ശ്രമം കൊണ്ടു മാറുന്നതാണ് ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള വ്യത്യസ്തതാ ബോധം

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...