Wednesday, March 18, 2026

ഇസ്രായേൽ – ഇറാൻ യുദ്ധം കുവൈറ്റിലും സൗദിയിലും ഉള്ളവർ മുൻകരുതലിൽ

ഇസ്രായേൽ -ഇറാൻ യുദ്ധത്തെ തുടർന്ന് കുവൈറ്റിലും സൗദി അറേബ്യയിലും ഉള്ള ആൾക്കാർ മുൻകരുതലിൽ . അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് ഇറാന്റെ ആക്രമണം ഉണ്ടാകുമെന്ന് കണക്കുകൂട്ടലിലാണ് ഈ മുൻകരുതലുകൾ.

ഇസ്രായേൽ -ഇറാൻ യുദ്ധത്തെ തുടർന്ന് കുവൈറ്റിലും സൗദി അറേബ്യയിലും ഉള്ള ആൾക്കാർ മുൻകരുതലിൽ . അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് ഇറാന്റെ ആക്രമണം ഉണ്ടാകുമെന്ന് കണക്കുകൂട്ടലിലാണ് ഈ മുൻകരുതലുകൾ.  
     ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് തങ്ങൾക്ക് വ്യക്തമായ തെളിവ് ഉണ്ടെന്ന് ഇറാൻ ആവർത്തിച്ചു. അതിൻറെ പശ്ചാത്തലത്തിൽ അമേരിക്കയുടെ താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിൻറെ പശ്ചാത്തലത്തിലാണ് ഇവിടെയുള്ള ജനത ഭക്ഷണ സാധനങ്ങൾ മുൻകൂട്ടി ശേഖരിക്കുകയും  ജാഗ്രതയിൽ കഴിയുകയും ചെയ്യുന്നത്.
       ഇവിടെ വേനൽക്കാല അവധി ആയതിനാൽ മലയാളികളുൾപ്പെടെ ഏകദേശം പകുതിയിൽ അധികം ഇന്ത്യക്കാരും ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അവർ ആഗസ്റ്റിൽ മാത്രമേ ഇനി മടങ്ങിയെത്തുകയുള്ളു. കുവൈത്തിലുള്ള ഒരു മലയാളി കുടുംബം പറഞ്ഞത് ഇപ്രകാരം . ” ഞങ്ങൾ വളരെയധികം ആശങ്കയിലാണ് . അരിയും പയറും ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങൾ വാങ്ങി കരുതിയിട്ടുണ്ട്. ഇറാനിൽ നിന്ന് 30 നോട്ടിക്കൽ മൈൽ മാത്രം അകലമാണ് കുവൈറ്റിലേക്കുള്ളത്. അതാണ് ഞങ്ങളെ ഭീതിയിലാഴ്ത്തുന്നത്”

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...