Skip to main content

കേരളത്തിൻ്റെ മുഖ്യമന്ത്രി കളവു പറയുന്നു; ലക്ഷ്യമെന്ത്?

Pinarai Vijayan

 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ സത്യവിരുദ്ധമായ കാര്യങ്ങൾ പരസ്യമായി പറയുന്നു. താൻ പറയുന്നത് എന്താണോ അത് സത്യമാണെന്ന് ജനം ധരിച്ചു കൊള്ളണമെന്ന വിധത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്.
       ഹിന്ദു പത്രത്തിൽ വന്ന തൻ്റെ അഭിമുഖം സംസ്ഥാനത്ത് ഗുരുതര വർഗ്ഗീയ വിദ്വേഷം പരത്തുന്നുവെന്ന ആക്ഷേപം ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം താൻ പറയാത്ത കാര്യങ്ങൾ അഭിച്ചുഖത്തിൽ വന്നുവെന്ന് കാണിച്ച് പത്രത്തിന് കത്തുനൽകിയത്. എന്നാൽ പത്രം പുറത്തു വിട്ട ഖേദപ്രകടനത്തിലൂടെ പുതിയൊരു വാർത്തയാണ് ലോകമറിഞ്ഞത്. അഭിമുഖം മുഖ്യമന്ത്രി പബ്ലിക് റിലേഷൻസ് ഏജൻസി വഴി ഏർപ്പാടാക്കിയതാണെന്നും ഏജൻസിക്കാർ എഴുതിക്കൊടുത്ത ഭാഗം റിപ്പോർട്ടിൽ ചേർത്തതിനു ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പത്രം നൽകിയ വിശദീകരണം.
        പത്രത്തിൻ്റെ ഈ വിശദീകരണത്തിൻ്റെ പശ്ചാത്തലത്തിൽ പിറ്റേ ദിവസം കോഴിക്കോട്ടു നടന്ന പൊതുപരിപാടിയിൽ തൻ്റെ അഭിമുഖത്തിൽ പറയാത്ത കാര്യം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ പത്രം ഖേദം പ്രകടിപ്പിച്ചുവെന്ന് പറഞ്ഞ് തലയൂരാൻ നോക്കി. വിഷയം വീണ്ടും മാധ്യമങ്ങളിലൂടെ ചൂടുപിടിച്ചു. തുടർന്ന് താൻ ഒരേജൻസിയും ഏർപ്പാടാക്കിയിട്ടില്ലെന്നും തൻ്റെ അഭിമുഖം നടന്നുകൊണ്ടിരുന്നപ്പോൾ മുറിയിലേക്ക് ആരോ കയറി വന്നത് ലേഖികക്കൊപ്പമുള്ളയാളായിരിക്കുമെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി. എന്നാൽ പത്രവും ലേഖികയും ഉറപ്പായി പറയുന്നു, പി. ആർ. ഏജൻസിയുടെ പ്രതിനിധികളുമൊത്താണ് താൻ മുഖ്യമന്ത്രിയെ കണ്ടെതെന്നാണ്.
        മുഖ്യമന്ത്രിക്ക് തൻ്റെ ഭാഗം ന്യായീകരിക്കുന്നതിന് നന്നേ വിയർക്കേണ്ടി വരുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഈ രീതിയിൽ കളവ് പറയേണ്ടി വരുന്നത്? എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഇതിൽ നിന്നു വ്യക്തമാകുന്നത് പിണറായി വിജയൻ ഉദ്ദേശിച്ച കാര്യമാണ് അഭിമുഖറിപ്പോർട്ടിൽ പത്രത്തിൽ വന്നത്. അത് നിഷ്കളങ്കമായിരുന്നില്ല. ബോധപൂർവ്വം വരുത്തിയതാണ്. അത് ഗുരുതര പ്രര്യാഘാതം ഉണ്ടാക്കുമെന്നറിഞ്ഞു തന്നെ. എങ്കിൽ അതിൻ്റെ പിന്നിലെ ലക്ഷ്യം എന്തായിരുന്നു എന്ന ചോദ്യമാണ്.

Ad Image