കാലെടുത്തു വായിൽ വയ്ക്കല്ലേ, രമേശേ!
പുട്ട് യുവർ ഫുട്ട് ഇൻ യുവർ മൌത്ത് എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. നമ്മുടെ നാടൻ ഭാഷയിലാണെങ്കിൽ ചാണകത്തിൽ ചിവിട്ടിയെന്നോ, അമേധ്യത്തിൽ ചവിട്ടിയെന്നോ പറയുന്നതു പോലെയൊരു അവസ്ഥ. വേണ്ടാത്തത് വേണ്ടാത്ത സമയത്തു പറയുക എന്നതിൽ അഗ്രഗണ്യരായി മാറിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളിൽ പലരും.
