ഒറ്റ നോട്ടം കൊണ്ട് ലോകത്തെ അറിയാന്‍ ഭൂപടങ്ങളോളം നല്ല മാര്‍ഗ്ഗം എന്താണുള്ളത്? ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം നമുക്ക് കണ്ടെങ്കിലും പരിചയം കാണും. എന്നാല്‍, രാഷ്ട്രങ്ങളും ഭൂപ്രദേശങ്ങളും മാത്രമല്ല, ഈ ലോകത്തിന്റെ സാമൂഹ്യ, സാംസ്കാരിക അവസ്ഥകളുടെ സൂചകമായും ഭൂപടങ്ങളെ നിര്‍മ്മിക്കാം. നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് രസകരമായ ചില വസ്തുതകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില മാപ്പുകള്‍ കാണൂ.
പാന്‍ജിയ ഇന്ന്‍
20-30 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാന്‍ജിയ എന്ന് വിശേഷിപ്പിക്കുന്ന ഒറ്റ ഭൂപ്രദേശമായിരുന്നു ഇന്നത്തെ ലോക വന്‍കരകള്‍. സമകാലീന രാഷ്ട്രങ്ങള്‍ പാന്‍ജിയയില്‍ എങ്ങനെയായിരിക്കും?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നാല്‍
ഇന്നത്തെ ലോകരാഷ്ട്രങ്ങളില്‍ 22 എണ്ണം ഒഴിച്ച് എല്ലാവരും ബ്രിട്ടിഷ് ആക്രമണത്തിനും അധിനിവേശത്തിനും വിധേയമായവരാണ്. നിറപ്പകിട്ടാര്‍ന്ന ചരിത്രമെന്ന് ബ്രിട്ടിഷ് പത്രം ടെലിഗ്രാഫ്. ശരിക്കും?
വണ്ടിയോടിക്കേണ്ടത് ഇടത്തോ വലത്തോ
കൊളോണിയല്‍ സ്വാധീനം നമ്മളില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന് പറയുന്നത് വെറുതെയല്ല! ലോകം മുഴുവന്‍ റോഡിന്റെ വലത്തുവശത്തുകൂടെ വണ്ടിയോടിക്കുമ്പോള്‍ ബ്രിട്ടനും ഇന്ത്യയെപ്പോലെ ഏതാനും മുന്‍ കോളനി രാഷ്ട്രങ്ങളും മാത്രം ഇടന്തിരിഞ്ഞു നില്‍ക്കുന്നു!!
അമിതവണ്ണം ആരുടെ പ്രശ്നം?
സമ്പന്ന രാഷ്ട്രങ്ങളുടെ തന്നെ. ദരിദ്ര രാജ്യങ്ങളിലെ പടിഞ്ഞാറന്‍ ഭക്ഷണക്രമത്തിന്റേയും എന്നും പറയാമെന്ന് യു.എസ്സിലെ ഹവാഡ് സര്‍വ്വകലാശാലയുടെ പഠനം.
ദാരിദ്രമോ?
ജനസംഖ്യയില്‍ പോഷകാഹാരക്കുറവ് നേരിടുന്നവരുടെ എണ്ണം. അഥവാ വിശന്ന്‍ ജീവിച്ചുമരിക്കുന്നവരുടെ ലോകം
മനുഷ്യന്‍ ജനിക്കുന്നതിവിടെ
ഒരു സ്ത്രീ പ്രസവിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം വിവിധ രാഷ്ട്രങ്ങളില്‍. വരുന്നത് ആഫ്രിക്കന്‍ തലമുറ.
ജനസംഖ്യയുടെ വലിപ്പം
ലോകരാഷ്ട്രങ്ങളുടെ വലിപ്പം അവയിലെ ജനസംഖ്യയാണ് തീരുമാനിക്കുന്നതെങ്കില്‍.
ബുദ്ധിശക്തി അളന്നാല്‍
ഐ.ക്യു. ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാപ്പ്. കിഴക്കന്‍ ഏഷ്യ ലോകത്തിന്റെ ബുദ്ധികേന്ദ്രം?
സാക്ഷരത
അതിഥി ദേവോ ഭവ
വിദേശികളായ സന്ദര്‍ശകരോടുള്ള സമീപനം. അഭിമാനിക്കാവുന്ന നിലയില്ല അതിഥികളെ ദൈവത്തെപ്പോലെ കാണേണ്ടവര്‍.
മാധ്യമ സ്വാതന്ത്ര്യം
അക്ഷരമാലകള്‍
കളി ഫുട്ബോള്‍ തന്നെ
കുടിക്കുന്ന മദ്യമോ
സേര്‍ച്ച് എഞ്ചിന്‍ യുദ്ധങ്ങള്‍
ക്രോം മുന്നില്‍, അന്റാര്‍ട്ടിക്കയും കീഴടക്കി മോസില്ല, ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ഇപ്പോഴും ആരാധകര്‍?
ഫേസ്ബുക്ക് കീഴടക്കിയ ലോകം