നാൽപ്പത്തി അഞ്ചാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഏഴ് മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 30 വരെ സ്ഥിരം വേദിയായ ഗോവയിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
ഷാജി എൻ. കരുണിന്റെ സ്വപാനം, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, എബ്രിഡ് ഷൈനിന്റെ 1983, അനിൽ രാധാകൃഷ്ണ മേനോന്റെ 24 നോർത്ത് കാതം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ.
ആകെ 26 ചിത്രങ്ങളാണ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.