Skip to main content
ഹൈദരാബാദ്

ആന്ധ്ര വിഭജനത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്രയില്‍ വൈദ്യുതി ജീവനക്കാര്‍ നടത്തി വന്ന അനിഷിതകാല സമരം പിന്‍വലിച്ചു. ആന്ധ്ര-ഒഡിഷ തീരത്ത് "ഫൈലിന്‍" ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. 30000 ജീവനക്കാരാണ് അഞ്ച് ദിവസമായി സമരം നടത്തിയിരുന്നത്. ഇതോടെ വൈദ്യുതി ഉദ്പാദനം 11000 മെഗാവാട്ട്സില്‍ നിന്ന് 7200 മെഗാവാട്ട്സ് ആയി കുറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മേഖലയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും കുടിവെള്ള വിതരണവും തടസപ്പെട്ടിരുന്നു.

 

ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഊര്‍ജവകുപ്പിലെ ജീവനക്കാരുമായി ചര്‍ച്ച നടത്തിയതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. നേരത്തെ മൂന്നു തവണ ഇതേ വിഷയവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആന്ധ്ര-ഒഡിഷ തീരങ്ങളില്‍ ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ പ്രതിസന്ധി രൂക്ഷമാവതിരിക്കാന്‍ വേണ്ടിയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരക്കാര്‍ വ്യക്തമാക്കി.

 

ആന്ധ്ര പവര്‍ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷനിലെ 30000 ജീവനക്കാരാണ് അഞ്ചുദിവസമായി സമരം നടത്തി വന്നത്.