ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ ഡാര്‍ജലിങ്ങില്‍ അനിശ്ചിതകാല ബന്ദിന് ശനിയാഴ്ച തുടക്കം കുറിച്ചു. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഡാര്‍ജലിംഗ് തലസ്ഥാനമാക്കി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
ബന്ദിന്‍റെ മറവില്‍ അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളും പോലീസ് ഔട്ട് പോസ്റ്റുകളും ബന്ദനുകൂലികള്‍ തീവച്ച് നശിപ്പിച്ചു. അക്രമത്തെ നേരിടുന്നതിനു വേണ്ടി അഞ്ച് കമ്പനി കേന്ദ്രസേനയെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.
അതേസമയം പശ്ചിമബംഗാളും ഗൂര്‍ഖാലാന്‍ഡും ഒരിക്കലുംവിഭജിക്കില്ലെന്നും തെലങ്കാനയുമായി ഡാര്‍ജലിങ്ങിനെ താരതമ്യപ്പെടുത്തരുതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.
ഗൂര്‍ഖാലാന്‍ഡിനു പുറമേ മറ്റു സംസ്ഥാനങ്ങള്‍ക്കുമുള്ള ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.