Skip to main content
Thiruvananthapuram

vs achuthandan

തീരദേശ സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഫ്‌ലാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പെടുത്തണമെന്നും അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ഫ്‌ളാറ്റുകളില്‍ നഗരസഭാ അധികൃതര്‍ ഇന്നലെ വീണ്ടും നോട്ടീസ് പതിച്ചു. പുനരധിവാസം ആവശ്യമുള്ളവര്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

 

അപേക്ഷ നല്‍കാത്തപക്ഷം പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തില്‍ ഫ്‌ളാറ്റ് പൊളിക്കലിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമുണ്ട്.അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 10ന് നല്‍കിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്ച തീര്‍ന്നി?രുന്നു. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തെ 17 എം.പിമാര്‍ കത്ത് അയച്ചിട്ടുണ്ട്. അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ച് 13 കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഫ്‌ലാറ്റ് പൊളിക്കാന്‍ മുന്‍സിപ്പാലിറ്റി ഓണ്‍ലൈന്‍വഴി അപേക്ഷ ക്ഷണിച്ചിരുന്നു.